കുട്ടിക്കുറ്റവാളിയെ കുറ്റവിമുക്തനാക്കരുതായിരുന്നു; പ്രിയങ്ക ചോപ്ര

ഡൽഹിയിലെ തെരുവിൽ ഓടുന്ന ബസ്സിൽ ജ്യോതി സിംഗ് എന്ന യുവതി മാനഭംഗത്തിന് ഇരയായി മരിച്ചിട്ട് മൂന്നുവർഷം തികയുമ്പോൾ, കേസിലെ പ്രായപൂർത്തിയാവാത്ത കുറ്റവാളിയെ കുട്ടിക്കുറ്റവാളി എന്ന പരിഗണന നൽകി കോടതി നിരുപാധികം വിട്ടയച്ചിരിക്കുകയാണ്.

സമൂഹത്തിന്റെ മനസാക്ഷിയെ തന്നെ ഞെട്ടിച്ചു കൊണ്ടുള്ള ഈ നടപടിയെ ജനങ്ങൾ മുറുമുറുപ്പോടെ തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. കുട്ടി കുറ്റവാളിയെ കുറ്റവിമുക്തനാക്കിയ നടപടിയിലുള്ള തങ്ങളുടെ പ്രതിഷേധം ചില താരങ്ങൾ നവ മാധ്യമങ്ങളിലൂടെ അറിയിച്ചു കഴിഞ്ഞു.

കുട്ടി കുറ്റവാളിയെ കുറ്റവിമുക്തനാക്കിയ നടപടിയിൽ യാതൊരു വിധത്തിലും യോജിക്കാനാകില്ലെന്ന് പ്രിയങ്ക ചോപ്ര. ഒരിക്കലും പൊറുക്കാനാകാത്ത നിഷ്‌ഠൂരമായ കുറ്റകൃത്യമാണത്. എന്നാൽ ഞാൻ രാജ്യത്തെ നിയമങ്ങൾ അനുസരിക്കുന്ന ഒരു വ്യക്തി കൂടിയാണ്. നിയമം അനുശാസിക്കുന്നത് അനുസരിക്കാൻ ബാധ്യസ്തയും എന്നാൽ ഇത് ക്രൂരമായി പോയി. പ്രിയങ്ക പറഞ്ഞു.

സ്ത്രീകൾക്ക് തുല്യത കൊടുക്കണമെന്ന് പറയുന്നവരോട് അവർക്ക് ആദ്യം ശരിയായ സുരക്ഷ നൽകാൻ പറയൂ- രൂപേഷ് പീതാംബരൻ, സംവിധായകൻ

18 വയസ് തികയാത്ത കുറ്റവാളിയെ വെറുതെ വിടുന്ന നിമിഷം ഏതെങ്കിലുമൊരു പൗരൻ അവനെ കൊല്ലും, ആ കുറ്റവാളിയെ കൊല്ലുന്ന പൗരനെ സർക്കാർ പിടിച്ച് ജയിലലടക്കുകയും ഒരു കാലതാമസവും കൂടാതെ എത്രയും പെട്ടന്ന് തന്നെ തൂക്കികൊല്ലുകയും ചെയും. ഇതാണ് നമ്മുടെ നാട്ടിലെ നീതി. പുച്ഛത്തോടെ രൂപേഷ് പറയുന്നു.

കുട്ടി ആയിരിക്കുമ്പോൾ ചെയ്ത തെറ്റ് ഇനിയും ആവർത്തിക്കില്ല എന്ന് എന്താണ് ഉറപ്പ് - ഫർഹാൻ അക്തർ, അഭിനേതാവ്

പ്രായപൂർത്തിയാകുന്നതിനു മുൻപാണ് തെറ്റ് ചെയ്തത് എന്ന് പറഞ്ഞു, ഇപ്പോൾ യുവാവായ കുറ്റവാളിയെ വെറുതെ വിടുന്നതിൽ എന്ത് യുക്തിയാനുള്ളത്? അവൻ ഇനിയും ആ തെറ്റ് ആവർത്തിക്കില്ല എന്ന് ആര് കണ്ടു? അങ്ങനെ നോക്കുമ്പോൾ നമ്മുടെ നാട്ടിലെ നിയമം പുനപരിശോധിക്കേണ്ടത് അനിവാര്യമാണ് എന്ന് മനസിലാവും.