ഞാൻ മോശം ‘മികച്ച ഡാൻസർ’: ഷാരൂഖ്

ജോലി ചെയ്യുന്നതാണ് എനിക്കേറ്റവും ഇഷ്ടമുള്ള കാര്യം. കാജോളിനൊപ്പം ഒരു രാത്രി ഡാൻസ് ചെയ്യാൻ കുറച്ചു കൂടി ഇഷ്ടമാണ്. ഞങ്ങളാണ് ലോകത്തിലെ മോശം മികച്ച ഡാൻസർമാർ. പറയുന്നത് മറ്റാരുമല്ല. ബോളിവു‍ഡിന്റെ സ്വന്തം കിങ് ഖാൻ.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ബോളിവുഡിലെ സൂപ്പര്‍ജോഡികളായിരുന്ന കജോളും ഷാരൂഖ് ഖാനും ഒരുമിച്ചെത്തുന്ന ചിത്രമാണ് ദില്‍വാലേ. ആ ചിത്രത്തിലെ ഗംനരംഗം ചിത്രീകരിച്ചതിനു ശേഷം ഷാരൂഖ് ട്വിറ്ററിൽ കുറിച്ചതാണീ വാക്കുകൾ.

ചെന്നൈ എക്സ്പ്രസിന് ശേഷം രോഹിത് ഷെട്ടിയും ഷാരൂഖ് ഖാനും ഒന്നിക്കുന്ന ചിത്രമാണ് ദില്‍വാലേ. ബാസിഘർ, കര‍ൺ അർജുൻ, കുഛ് കുഛ് ഹോതാഹെ, കഭി ഖുശി കഭി ഗം എന്നീ ചിത്രങ്ങളിലും ഇവർ ഒന്നിച്ചിരുന്നു. 2010 ൽ പുറത്തിറങ്ങിയ മൈ നെയിം ഈസ് ഖാനാണ് ഇരുവും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം.