പെണ്ണായ എന്നെ മാതാപിതാക്കള്‍ക്ക് ആവശ്യമില്ലായിരുന്നു: കങ്കണ

താൻ മാതാപിതാക്കൾക്ക് ഒരു അനാവശ്യ കുട്ടിയായിരുന്നു ബോളിവുഡ് നടി കങ്കണ റനൗട്ട്. താനൊരു അനാവശ്യ കുട്ടിയായിരുന്നുവെന്ന് ചെറുപ്പം മുതലേ കുടുംബാംഗങ്ങളിൽ നിന്ന് നിരന്തരമായി കേട്ടാണ് വളർന്നത്.

'എന്റെ മൂത്ത സഹോദരി രംഗോലി ജനിക്കുന്നതിന് മുൻപ് മാതാപിതാക്കൾക്ക് ഒരു ആൺകുട്ടി പിറന്നിരുന്നു. എന്നാൽ ജനിച്ച് 10 ദിവസത്തിനുള്ളിൽ ആ കുട്ടി മരിച്ചു. ഹീറോ എന്നായിരുന്നു അവന് പേരിട്ടിരുന്നത്. ആ കുട്ടിയുടെ മരണത്തിന്റെ ദു:ഖത്തിൽ നിന്ന് മാതാപിതാക്കൾക്ക് മുക്തരാകാൻ സമയമെടുത്തു. തുടർന്നാണ് രംഗോലി ജനിച്ചത്. കുടുംബത്തിൽ വലിയൊരു ആഘോഷമായിരുന്നു അത്.' - കങ്കണ പറഞ്ഞു.

'വൈകാതെ ഞാൻ ജനിച്ചു. വീണ്ടുമൊരു പെൺകുട്ടി എന്ന യാഥാർഥ്യത്തോട് എന്റെ മാതാപിതാക്കൾക്ക്, പ്രത്യേകിച്ച് അമ്മയ്ക്ക്, പൊരുത്തപ്പെടാനായില്ല. വീട്ടിൽ ബന്ധുക്കളും അതിഥികളും എത്തുമ്പോഴും കുടുംബത്തിന്റെ ഒത്തുചേരലുകളിലും, ഞാൻ ഒരു അനാവശ്യ കുട്ടിയായിരുന്നുവെന്ന് ഇവർ നിരന്തരമായി സംസാരിച്ചിരുന്നത് കേട്ടാണ് ഞാൻ വളർന്നത്.

ഒരു അനാവശ്യ കുട്ടിയാണെന്ന നിരന്തരമായി ഓർമ്മപ്പെടുത്തുന്ന ഒരു സമൂഹത്തിൽ ജീവിക്കുകയെന്നത് അതികഠിനമാണ്. ആൺകുട്ടികളാണ് കൂടുതൽ പ്രധാന്യമുള്ളവരെന്ന ചിന്ത അംഗീകരിക്കാൻ ഞാൻ തയാറായിരുന്നില്ല. എനിക്കു ചുറ്റുമുള്ള ആരിൽ നിന്നും ചെറുതാണ് ഞാൻ എന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല' - കങ്കണ പറഞ്ഞു.