ഓകെ കൺമണി റീമേയ്ക്ക് ചെയ്യാൻ കരൺ ജോഹർ

ദുൽഖർ സൽമാനും നിത്യയും പ്രധാനകഥാപാത്രങ്ങളായി എത്തിയ മണിരത്നത്തിന്റെ ഓകെ കൺമണി ഹിന്ദിയിലേക്ക്. ആദിത്യ റോയ് കപൂറും ശ്രദ്ധ കപൂറുമാകും ചിത്രത്തിൽ ആദിയും താരയുമായി എത്തുക. കരൺ ജോഹറാണ് ഈ വാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. കരണിന്റെ ഉടമസ്ഥതയിലുള്ള ധർമ പ്രൊഡക്ഷൻസ് ആണ് ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത്.

മണിര്തനം സാറിന്റെ സിനിമയിൽ സഹകരിക്കാൻ സാധിച്ചത് തന്നെ ഭാഗ്യമാണെന്ന് കരൺ പറയുന്നു. എ ആർ റഹ്മാൻ ആണ് സംഗീതം. രചന ഗുൽസാർ.

മണിരത്‌നത്തിന്റെ ശിഷ്യനും സുഹൃത്തുമായ ഷാദ് അലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. മണിരത്‌നത്തിന്റെ തന്നെ അലൈപായുതെ ഹിന്ദിയിലേക്ക് സാത്തിയ എന്ന പേരില്‍ റീമെയ്ക്ക് ചെയ്താണ് ഷാദ് സംവിധാനരംഗത്തെത്തുന്നത്.