കൊങ്കണയും രൺവീറും പണ്ട് മിക്സഡ്, ഇനി ഡബിൾസ്

ബോളിവുഡില്‍ നിന്നും മറ്റൊരു വിവാഹമോചനവാര്‍ത്തകൂടി. നടി കൊങ്കണ സെന്‍ശര്‍മയും നടന്‍ രണ്‍വിര്‍ ശോരിയും വിവാഹമോചിതരാകുന്നു. നീണ്ട അഞ്ച് വര്‍ഷത്തെ ദാന്പത്യജീവിതത്തിനാണ് ഇതോടെ വിരാമമയാരിക്കുന്നത്.

മാധ്യമങ്ങളില്‍ ഇരുവരുടെയും ബന്ധത്തെപ്പറ്റി വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് സ്വന്തം ടിറ്റര്‍ അക്കൗണ്ടിലൂടെ രണ്ടുപേരും വിവാഹമോചന വാര്‍ത്ത അറിയിച്ചത്. ‘ഞാനും രണ്‍വിറും വിവാഹമോചിതരാകാന്‍ തീരുമാനിച്ചു. എന്നാല്‍ നല്ല സുഹൃത്തുക്കളായി തുടരും. നിങ്ങളുെട പിന്തുണവേണം. കൊങ്കണ ട്വീറ്റ് ചെയ്തു.

2007ല്‍ പ്രണയം ആരംഭിക്കുകയും 2010ല്‍ ഇരുവരും വിവാഹിതരാകുകയും ചെയ്തു. നാല് വയസുള്ള ഒരു മകന്‍ ഉണ്ട്. ട്രാഫിക് സിഗ്നല്‍, മിക്സ്ഡ് ഡബിള്‍സ്, ആജാ നച്ച് ലേ തുടങ്ങിയ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചു.