പിതാവിനെ കൊന്നത് തീവ്രവാദികൾ: നിമ്രത് കൗർ

ലഞ്ച് ബോക്സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് നിമ്രത് കൗർ. ഗ്ളാമർ കൊണ്ടല്ല അഭിനയം കൊണ്ട് പ്രേക്ഷകശ്രദ്ധപിടിച്ചുപറ്റിയ നടിയാണ് നിമ്രത്. പുതിയ ചിത്രമായ എയർലിഫ്റ്റ് റിലീസിനൊരുങ്ങുന്നതിനിടെയാണ് മറ്റാർക്കും അറിയൊത്തൊരു കാര്യം താരം വെളിപ്പെടുത്തിയത്.

തീവ്രവാദികളാൽ വീരമൃത്യുവരിച്ച ഒരു ഇന്ത്യന്‍ സൈനികനായിരുന്നു നടിയുടെ പിതാവ്‌. കശ്‌മീരിലെ വെരിനാഗില്‍ എഞ്ചിനീയറായി പോസ്‌റ്റ് ചെയ്യപ്പെട്ടിരുന്ന സൈന്യത്തിലെ ഒരു യുവ മേജറായിരുന്നു. കശ്‌മീരില്‍ ഫാമിലി സ്‌റ്റേഷന്‍ ഇല്ലാതിരുന്നതിനാല്‍ നിമ്രതും അമ്മയും സഹോദരങ്ങളും പാട്യാലയിലെ വീട്ടില്‍ ആയിരുന്നു അന്ന്‌ താമസം. 1994 ജനുവരിയില്‍ പിതാവിനെ കാണാനായെന്ന് വാർത്ത വന്നു.

ജോലി സ്‌ഥലത്തു നിന്നും പിതാവിനെ ഹിസ്‌ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ പിടിച്ചുകൊണ്ടു പോയതായിരുന്നു. ഏഴു ദിവസത്തിന്‌ ശേഷം കൊന്നുകളഞ്ഞു. ഇന്ത്യൻ സൈന്യം പിടിച്ചുകൊണ്ടുപോയ ചില ഭീകരരെ വിട്ടയയ്‌ക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ പിതാവ്‌ സമ്മതിച്ചില്ല. മരിക്കുമ്പോള്‍ വെറും 44 വയസ്സ്‌ മാത്രമായിരുന്നു അദ്ദേഹത്തിന്‌ പ്രായം. മൃതദേഹവുമായി ഡല്‍ഹിയിലേക്ക്‌ മടങ്ങിയ നിമ്രതയും കുടുംബവും പിതാവിന്റെ മാതാപിതാക്കള്‍ക്കൊപ്പമായരുന്നു പിന്നീട്‌. പിതാവിന്റെ പെന്‍ഷനും സമ്പാദ്യവുമെല്ലാം കൂട്ടിവെച്ച്‌ നോയ്‌ഡയില്‍ ഒരു വീടുവാങ്ങി. പിന്നീട്‌ പിതാവിന്‌ ശൗര്യചക്ര നല്‍കി ആദരിച്ച സര്‍ക്കാര്‍ ഇവര്‍ക്ക്‌ പിതാവിന്റെ നാടായ രാജസ്‌ഥാനില്‍ ഭൂമിയും നല്‍കി.

പിതാവ് നഷ്ടപ്പെട്ടതോടെ നിമ്രതിന്റെ ജീവിതവും ഏറെ ദുരിതപൂർണമായിരുന്നു. ഒറ്റ സംഭവം കൊണ്ടാണ് അവർ സാധാരണക്കാരായി മാറിയത്. എന്നാൽ എല്ലാത്തിനും സൈനികർ സഹായിക്കാനുണ്ടായിരുന്നു. നിമ്രത് പറഞ്ഞു.