ഓകെ കൺമണി ഹിന്ദിയിൽ; ദുൽഖറായി ആദിത്യ

ദുൽഖർ സൽമാനും നിത്യയും പ്രധാനകഥാപാത്രങ്ങളായി എത്തിയ മണിരത്നത്തിന്റെ ഓകെ കൺമണി ഹിന്ദിയിലേക്ക്. ആദിത്യ റോയ് കപൂറും ശ്രദ്ധ കപൂറുമാകും ചിത്രത്തിൽ ആദിയും താരയുമായി എത്തുക.

മണിരത്‌നത്തിന്റെ ശിഷ്യനും സുഹൃത്തുമായ ഷാദ് അലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം അടുത്തവർഷം ആരംഭിക്കും. മണിരത്‌നത്തിന്റെ തന്നെ അലൈപായുതെ ഹിന്ദിയിലേക്ക് സാത്തിയ എന്ന പേരില്‍ റീമെയ്ക്ക് ചെയ്താണ് ഷാദ് സംവിധാനരംഗത്തെത്തുന്നത്.

സിനിമയുടെ പേരോ മറ്റുകഥാപാത്രങ്ങളെയോ തീരുമാനിച്ചിട്ടില്ല.