ഉഡ്താ പഞ്ചാബിന് പാക്കിസ്ഥാൻ നിര്‍ദേശിച്ചത് നൂറിലധികം കട്ടുകള്‍

സെന്‍സര്‍ ബോര്‍ഡിന്റെ അനാവശ്യ ഇടപെടല്‍ മൂലം വിവാദത്തിലായ ബോളിവുഡ് ചിത്രം ഉഡ്താ പഞ്ചാബിന് പാക്കിസ്ഥാനിലും രക്ഷയില്ല. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കണമെങ്കില്‍ നൂറിലധികം കട്ടുകള്‍ വേണമെന്നാണ് പാക് സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം.

ചിത്രത്തിലെ അശ്ലീല വാക്കുകളും ചില സംഭാഷണങ്ങളും പാക് വിരുദ്ധ പരാമര്‍ശങ്ങളും നീക്കണമെന്ന് പാക് സെന്‍സര്‍ ബോര്‍ഡ് തലവന്‍ മുബാഷിര്‍ ഹസന്റെ തലവന്‍ ആവശ്യപ്പെടുന്നു. നൂറിലധികം കട്ടുകളും ചില രംഗങ്ങളില്‍ ബീപ്പ് ശബ്ദവും വേണമെന്ന് ചിത്രത്തിന്റെ വിതരണക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചാല്‍ പ്രദര്‍ശനാനുമതി നല്‍കും’- മുബാഷിര്‍ ഹസന്‍ പറഞ്ഞു.

നേരത്തെ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കേണ്ടെന്നായിരുന്നു നേരത്തെ പാക് സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം. വിതരണക്കാരന്റെ അപേക്ഷ മാനിച്ച് ഉപാധികളോട് പ്രദര്‍ശനാനുമതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇന്ത്യയിൽ 89 കട്ടുകള്‍ വേണമെന്ന സെൻസർ ബോർഡിന്റെ തീരുമാനമാണ് വിവാദമായത്. തുടർന്ന് ബോംബെ ഹൈക്കോടതി ഒരു കട്ട് മാത്രം നടത്തി ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കാന്‍ ആവശ്യപ്പെട്ടു.