കള്ളപ്പണ നിക്ഷേപം: ബച്ചനെതിരെ തെളിവുകള്‍ പുറത്ത്

പാനമ രേഖകളിലുള്ള കള്ളപ്പണക്കാരുടെ പട്ടികയിൽ തന്റെ പേര് വന്നത് എങ്ങനെയാണെന്ന് പോലും അറിയില്ലെന്നും ഇതുമായി യാതൊരു ബന്ധവുമില്ലെന്നും അമിതാഭ് ബച്ചൻ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. എന്നാൽ വിദേശകമ്പനികളിൽ ബച്ചന് രഹസ്യനിക്ഷേപമുണ്ടായിരുന്നെന്ന തെളിവുകൾ പുറത്തുവന്നു കഴിഞ്ഞു.

വിദേശത്തുള്ള നാല് ഓഫ്ഷോര്‍ കമ്പനികളില്‍ അമിതാഭ് ബച്ചന്‍ ഡയറക്ടറായിരുന്നുവെന്നായിരുന്നു വാർത്ത വന്നത്. പനാമയിൽ ചൂണ്ടിക്കാണിച്ച കമ്പനിയുടെ യോഗത്തില്‍ ബച്ചന്‍ പങ്കെടുത്തതായുള്ള രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. ഈ കമ്പനികളുടെ യോഗങ്ങളിൽ ടെലിഫോൺ കോൺഫറൻസിലൂടെ ബച്ചൻ പങ്കെടുത്ത വിവരങ്ങളാണ് രേഖയിൽ ഉള്ളത്.

ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപില്‍ രജിസ്റ്റര്‍ ചെയ്ത സീ ബള്‍ക് ഷിപ്പിങ് കമ്പനി, ബഹാമാസില്‍ രജിസ്റ്റര്‍ ചെയ്ത ട്രാംപ് ഷിപ്പിങ് ലിമിറ്റഡ് എന്നിവയാണ് ഈ കമ്പനികൾ. 1993നും 1997നുമുള്ള കാലഘട്ടങ്ങളിലാണ് ഈ നാല് കമ്പനികളിലും അദ്ദേഹം ഡയറക്ടറായിരുന്നത്.