രണ്ട് ഷര്‍ട്ടിന് പത്തുലക്ഷം രൂപ കൊടുത്ത പരിനീതി ചോപ്ര

പരിനീതിയുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടവര്‍ ഞെട്ടി. രണ്ടു ഷര്‍ട്ടും വാങ്ങി പത്ത് ലക്ഷം രൂപയുടെ ബില്ലുമായി നില്‍ക്കുന്ന ചിത്രമാണ് പരിനീതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

കൂടുതല്‍ തലപുകയ്ക്കാന്‍ വരട്ടെ. പരിനീതി ഷര്‍ട്ട് വാങ്ങിയത് ഇന്ത്യയില്‍ നിന്നല്ല അങ്ങ് ജക്കാര്‍ത്തയില്‍ നിന്നാണ്. അവിടുത്തെ ഇന്തോനേഷ്യന്‍ കറന്‍സിയാണ് നടി ഉപയോഗിച്ചത്. ഇന്ത്യയിലേക്കാളും ഇന്തോനേഷ്യന്‍ കറന്‍സിക്ക് മൂല്യം വളരെ കുറവാണ്. ഇന്ത്യയിലെ ഒരു രൂപ അവിടെ ഇരുന്നൂറു രൂപയേക്കാള്‍ മൂല്യമുണ്ട്.

ഏകദേശം 4600 ഇന്ത്യന്‍ രൂപയാണ് പരിനീതി ഷര്‍ട്ടിനായി ചെലവഴിച്ചത്. ഇന്തോനേഷ്യന്‍ മൂല്യത്തില്‍ കണക്കാക്കുകയാണെങ്കില്‍ ഇത് പത്ത് ലക്ഷത്തിലധികമാണ്. പരിനീതിയ്ക്ക് അബദ്ധം പറ്റിയതാണെന്നും നടിയ്ക്ക് വിവരമില്ലെന്നും പറഞ്ഞ് ആയിരക്കണക്കിന് കമന്‍റുകളാണ് ചിത്രത്തിന് ലഭിച്ചത്. ഏകദേശം രണ്ട് ലക്ഷത്തിടുത്ത് ലൈക്സും ചിത്രത്തിന് ലഭിച്ചു.