ആക്​ഷൻ ഖാൻ; റയീസ് തകർപ്പൻ ട്രെയിലർ

ഷാരൂഖ് ഖാന്‍ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം റയീസിന്റെ ട്രെയിലർ പുറത്തിറങ്ങി. കിടിലൻ ആക്​ഷൻ രംഗങ്ങൾ കൊണ്ട് കോർത്തിണക്കിയ ട്രെയിലർ ഷാരൂഖ് ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തുന്നതാണ്. സണ്ണി ലിയോണിന്റെ ഐറ്റം ഡാൻസും ട്രെയിലറില്‍ കാണാം.

കിങ് ഖാൻ അധോലോക നായകനായി എത്തുന്ന ചിത്രത്തിന്റെ ടീസര്‍ തന്നെ തരംഗമായിരുന്നു. മദ്യരാജാവ് ആയാണ് ഷാരൂഖ് എത്തുന്നത്. പൊലീസ് വേഷത്തിൽ നവാസുദ്ദീൻ സിദ്ദിഖും ഉണ്ട്. രാഹുല്‍ ദൊലാകിയ ആണ് സംവിധാനം. 1980കളിലെ ഗുജറാത്തിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്‍റെ കഥപറയുന്നത്.

റയീസിന് ക്യാമറ ചലിപ്പിക്കുന്നത് മലയാളിയും പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകനുമായ കെ.യു മോഹനന്‍ ആണ്. 2006ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഡോണിന് ശേഷം ഷാരൂഖ് ഖാനും കെ.യു മോഹനനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഡോണ്‍ സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ് ചിത്രത്തിന്‍റെ ക്യാമറ വര്‍ക്ക് തന്നെയായിരുന്നു. ആമിര്‍ ഖാ‍ന്‍ ചിത്രം തലാഷ്, ഫുക്രി എന്നിവയാണ് കെ.യു മോഹനന്‍ അവസാനമായി ചെയ്ത ചിത്രങ്ങള്‍.

ആക്ഷന്‍ സിനിമകളോട് പ്രത്യേക താല്‍പര്യമുള്ള മോഹനന്‍ പുതിയ ചിത്രത്തില്‍ മറ്റൊരു പരീക്ഷണം തന്നെയായിരിക്കും നടത്തുക. ഗുജറാത്തി സ്റ്റൈല്‍ വേഷത്തില്‍ കട്ടിത്താടിയിലാണ് ഷാരൂഖ് എത്തുന്നത്. ചിത്രം അടുത്തവർഷം തിയറ്ററുകളിലെത്തും. 

സിനിമാ വിശേഷങ്ങൾ വായിക്കാൻ കേരള ടാക്കീസ് മൊബൈല്‍ ആപ്

ഡൗൺലോഡ്– ആൻഡ്രോയ്ഡ് ഐഫോൺ വിൻഡോസ്