രഘു റാമും നടി സുഗന്ധയും വിവാഹമോചിതരാകുന്നു

രഘു റാമും സുഗന്ധയും

പ്രശസ്ത റിയാലിറ്റി ഷോ അവതാരകനായ രഘു റാമും നടി സുഗന്ധയും വിവാഹമോചിതരാകുന്നു. നീണ്ട പത്ത് വർഷത്തെ വിവാഹജീവിതത്തിനാണ് ഇതോടെ വിരാമമായത്. 2005ലായിരുന്നു ഇരുവരുടെയും വിവാഹം.

രണ്ടു പേരും ഇരുവരുടെയും ജോലിത്തിരക്കുകൾ കാരണം കാണാന്‍ പോലും കൂട്ടാക്കുന്നില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇതുതന്നെയാണ് തുടർന്നുകൊണ്ടിരിക്കുന്നത്. ഇരുവരും അവരവരുടെ കരിയറിൽ ശ്രദ്ധപതിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് വിവാഹമോചനത്തിലേക്ക് ചിന്തിച്ചതെന്ന് ഇരുവരുടെയും അടുത്തവൃത്തങ്ങൾ പറയുന്നു.