പ്രശസ്ത ബോളിവുഡ് താരം രാജേഷ് വിവേക് അന്തരിച്ചു

പ്രമുഖ ബോളിവുഡ് താരം രാജേഷ് വിവേക് (66) അന്തരിച്ചു. ഹൃദയ സ്തംഭനത്തെ തുടർന്ന് ഹൈദരാബാദിലായിരുന്നു അന്ത്യം. ദക്ഷിണേന്ത്യൻ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് രാജേഷ് ഹൈദരാബാദിലെത്തിയത്. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു അന്ത്യം.

1978ൽ ശ്യാം ബനെഗലിന്റെ ജുനൂൻ എന്ന ചിത്രത്തിലുടെയാണ് അഭിനയ രംഗത്തേയ്ക്കെത്തിയത്. ലഗാൻ, സ്വദേശ്, വീരാണ,ജോഷില, ബണ്ഡി ഓർ ബാബ്‌ലി, ഭൂത് അങ്കിൾ, വാട്ട് ഈസ് യുവർ രാശീ, അഗ്നിപത്, സൺ ഓഫ് സർദാർ തുടങ്ങിയ ചിത്രങ്ങളിലും മഹാഭാരതം, ഭാരത് ഏക് ഖോജ്, അഘോരി തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

ഈയിടെ ഇറങ്ങിയ ഒരു ടെലിവിഷൻ പരസ്യത്തിലെ പ്രകടനത്തിലൂടെയും രാജേഷ് ശ്രദ്ധ നേടിയിരുന്നു.യെവഡെ സുബ്രഹ്മണ്യം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.