രജനിയെ പരിഹസിച്ച് രാമു; കബാലി ആകാൻ യോഗ്യൻ ബച്ചൻ

ആർക്കെതിരെയും എന്തുംപറയാൻ സംവിധായകൻ രാംഗോപാൽ വർമയ്ക്ക് ഒരു പേടിയുമില്ല. ഇപ്പോഴിതാ സൂപ്പർതാരം രജനികാന്തിനെ പരിഹസിച്ച് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നു. രജനിയുടെ അഭിനയവും ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചന്റെയും അഭിനയവും താരതമ്യം െചയ്താണ് പരിഹാസം.

എല്ലാ ഭാഷകളിലുമുള്ള സൂപ്പർതാരങ്ങള്‍ക്ക്, തെലുങ്കിൽ ചിരഞ്ജീവി തമിഴിൽ രജനി ഇവര്‍ക്ക് തങ്ങള്‍ വലിയതാരങ്ങളാണെന്നും സ്വയം അറിയാവുന്ന കാര്യമാണ്. എന്നാൽ ബച്ചന് താനിപ്പോഴും ഒരുസൂപ്പർതാരമാണെന്ന് മനസ്സിലായിട്ടില്ല. രാമു പറഞ്ഞു.

അഭിനയപ്രകടനത്തിലും കഥാപാത്രങ്ങളുടെ വ്യത്യസ്തയിലും സ്ഥാനമാനങ്ങൾക്കപ്പുറമാണ് ബച്ചൻ. ഒരു രജനി ആരാധകനെന്ന നിലയിലും യന്തിരൻ ബച്ചൻ ചെയ്തിരുന്നെങ്കിൽ ഒന്നുകൂടി മെച്ചപ്പെടുത്തിയേനെ. ബച്ചന്റേതായി പുറത്തിറങ്ങിയ ടീൻ എന്ന സിനിമ രജനി ചെയ്തിരുന്നെങ്കിൽ ഇത്രപോലും മെച്ചപ്പെടുമായിരുന്നില്ല. രാമു പറയുന്നു. ടീൻ സിനിമ രജനി ചെയ്താൽ ഒരു മാര്‍ക്കും കബാലി സിനിമ ബച്ചൻ ചെയ്താൽ നൂറുമാര്‍ക്കും താൻ നൽകുമെന്നും രാമു വ്യക്തമാക്കി.

ബച്ചൻ അസാമാന്യ പ്രകടനം കാഴ്ചവെച്ച ബ്ലാക്, പികു എന്നീ ചിത്രങ്ങളിൽ രജനി അഭിനയിച്ചിരുന്നെങ്കിൽ കോമഡി ആയി പോകുമായിരുന്നെന്നും രാമു പരിഹസിച്ചു.