റാണി മുഖർജിക്ക് പെൺകുഞ്ഞ്

റാണി മുഖർജി

റാണി മുഖർജിക്കും നിർമാതാവ് ആദിത്യ ചോപ്രയ്ക്കും പെൺകുഞ്ഞ്. ആദിറ എന്നാണ് കുഞ്ഞിന് പേരു നൽകിയിരിക്കുന്നത്. അച്ഛന്റെയും അമ്മയുടെയും പേരിലെ ആദ്യ അക്ഷരങ്ങൾ ചേർത്താണ് കുഞ്ഞിന് പേരു നൽകിയിരിക്കുന്നത്.

ദൈവത്തിന്റെ ഏറ്റവും വലിയ സമ്മാനം എന്നാണ് കുഞ്ഞിനെ റാണി വിശേഷിപ്പിച്ചത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.