രവീണ ടണ്ടന്റെ ഇളയമകൾ വിവാഹിതയാകുന്നു

രവീണയും പൂജയും (ഇടത്)

ബോളിവുഡ് നടി രവീണ്ട ടണ്ടന്റെ ഇളയമകൾ ഛയ വിവാഹിതയാകുന്നു. നടി ദത്തെടുത്തു വളർത്തുന്ന മക്കളിൽ ഏറ്റവും ഇളയതാണ് ഛയ. പൂജയാണ് രവീണയുടെ മറ്റൊരു കുട്ടി. 1990ലാണ് രവീണ ഇരുവരെയും ദത്തെടുക്കുന്നത്.

ഗോവയിൽവച്ച് ജനുവരി 25നാണ് ഛയ്യയുടെ വിവാഹം. ഹിന്ദു–ക്രൈസ്തവ ആചാരപ്രകാരമാണ് വിവാഹം. വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്ന വാർത്ത ട്വിറ്ററിലൂടെയാണ് രവീണ ആരാധകരെ അറിയിച്ചത്. പൂജയുടെ വിവാഹം 2011ല്‍ കഴിഞ്ഞിരുന്നു.

അനിൽ തദാനിയുമായുള്ള വിവാഹത്തിൽ രവീണയ്ക്ക് ഒരു മകനും മകളുമുണ്ട്.