മാധവന്റെ 'സാല ഖദൂസ്'; ട്രെയിലർ കാണാം

മാധവന്‍ നായകനാകുന്ന ആക്ഷന്‍ ചിത്രം 'സാല ഖദൂസ്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു ബോക്സിങ് കോച്ച് ആയി പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ പുതുമുഖം റിതിക സിങ് നായികയാകുന്നു. തമിഴിലും ഹിന്ദിയിലും ഒരേസമയം ഒരുക്കുന്ന ചിത്രം സുധ കൊങര പ്രസാദ് സംവിധാനം ചെയ്യുന്നു.

സന്തോഷ് നാരായണൻ ആണ് സംഗീതം നിർവഹിക്കുന്നത്. ചിത്രം ജനുവരി 29ന് തിയറ്ററുകളിലെത്തും.