സഞ്ജയ് ദത്ത് ജയിലിൽ ജോലി ചെയ്ത് സമ്പാദിച്ച തുക

സഞ്ജയ് ദത്ത് ജയിലിൽ പേപ്പർ ബാഗ് ഉണ്ടാക്കി സമ്പാദിച്ചത് എത്രയെന്ന് അറിയണോ? 38,000 രൂപ. എന്നാൽ അഞ്ചുവർഷത്തെ യേർവാഡ സെൻട്രൽ ജയിൽവാസത്തിൽ നിന്നും കിട്ടിയ സമ്പാദ്യത്തിൽ നിന്നും 440 രൂപ മാത്രമേ സഞ്ജയ് ദത്തിന്റെ കൈയ്യിൽ മിച്ചമൊള്ളൂ. ബാക്കിയുള്ള തുക നിത്യോപയോഗ സാധനങ്ങൾ വാങ്ങി ചെലവാക്കി തീർത്തു.

പരോൾ കാലവധി ഒഴിച്ചുള്ള 256 ദിവസം ജോലി ചെയ്തതിനുള്ള വേതനമായിട്ടാണ് 38,000 രൂപ നൽകിയത്. 50 രൂപയായിരുന്നു സഞ്ജയുടെ പ്രതിദിന വരുമാനം.

പേപ്പർ ബാഗ് നിർമിക്കുന്നതിനൊപ്പം ജയിൽ റേഡിയോയിലെ റേഡിയോ ജോക്കിയായും ദത്ത് സേവനമനുഷ്ടിച്ചു. ജൂലൈ 31- 2007നാണ് സഞ്ജയ് ദത്തിനെ കുറ്റകാരനെന്ന് കണ്ടെത്തി മുംബൈയിലെ റ്റാഡ കോടതി ജയിലിലേക്ക് അയച്ചത്.