അസഹിഷ്ണുത പരാമർശം; ഷാരൂഖ് ഖാൻ മാപ്പു പറഞ്ഞു

അസഹിഷ്ണുത പരാമർശത്തിൽ മാപ്പു പറഞ്ഞ് ഷാരൂഖ് ഖാൻ. ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷാരൂഖ് ഖാന്റെ പ്രസ്താവന. ഷാരൂഖ് നായകനായി എത്തുന്ന പുതിയ ചിത്രം ദിൽവാലേ ഈ വെള്ളിയാഴ്ച തിയറ്ററുകളിലെത്തുകയാണ്.

തന്റെ പ്രസ്തവാന മൂലം ആർക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കിൽ അവരോട് മാപ്പുപറയുന്നുവെന്നാണ് ഷാരൂഖ് പറഞ്ഞത്. രാജ്യത്ത് ഒരിക്കൽ പോലും തനിക്ക് അസഹിഷ്ണുത നേരിടേണ്ടി വന്നിട്ടില്ലെന്നും അതെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും ഷാരൂഖ് വ്യക്തമാക്കി. തന്റെ സിനിമ റിലീസ് ചെയ്യുന്നതുമൂലമല്ല ഈ പ്രസ്താവനയെന്നും അങ്ങനെ ചിന്തിക്കുന്നവർ ഉണ്ടാകുമെന്നും ഷാരൂഖ് ഖാൻ പറഞ്ഞു.