സൂപ്പർതാരമായാൽ ഇങ്ങനെ വേണം; വിഡിയോ

ബോളിവുഡ് സൂപ്പർതാരം ഷാരൂഖിന് മറ്റെന്തിനേക്കാളും പ്രിയപ്പെട്ടതാണ് തന്റെ മക്കളായ ആര്യനും സുഹാനയും അബ്റാമും. സിനിമയിലെ തിരക്കുകളൊക്കെ മാറ്റിവച്ച് മക്കൾക്കൊപ്പം ചിലവഴിക്കാൻ അദ്ദേഹം സമയം കണ്ടെത്താറുമുണ്ട്.

സുഹാന വിദേശത്താണ് പഠിക്കുന്നത്. ഇപ്പോൾ അവധി ആഘോഷിക്കാൻ നാട്ടിലെത്തിയിരിക്കുകയാണ്. ഇതിനിടെ ചിത്രീകരണത്തിരക്കൊക്കെ മാറ്റിവച്ച് ആറുദിവസം മകൾക്ക് വേണ്ടി അവധി എടുത്തിരിക്കുകയാണ് ഷാരൂഖ്.

ഇതിന്റെ ഭാഗമായി സുഹാനയെയും കൊണ്ട് മുംബൈയിലെ ഒരു ഹോട്ടലിൽ എത്തിയതായിരുന്നു ഷാരൂഖ്. പുറത്തിറങ്ങിയപ്പോൾ താരത്തെ കാണാൻ ആരാധകരുടെ നീണ്ട നിര. തന്നെ കാത്തുനിന്ന കുട്ടി ആരാധകരെ ഒട്ടും നിരാശരാക്കാതെ എല്ലാവർക്കും കൈകൊടുത്താണ് ഷാരൂഖ് അവിടെ നിന്ന് പോയത്.

16 , 18 വയസാണ് കുട്ടികൾക്ക് അച്ഛന്റെയും അമ്മയുടെയും സാമിപ്യം ഏറ്റവുധികം വേണ്ടത്. ഇവര്‍ വിദേശത്ത് പഠിക്കുന്നതുകൊണ്ട് ഒരുപാട് മിസ് ചെയ്യാറുണ്ട്. അതുകൊണ്ടാണ് ഞാൻ അവധി എടുക്കാൻ തീരുമാനിച്ചത്. ഷാരൂഖ് പറഞ്ഞു.