ഷാരൂഖ് ഖാന് 1.93 ലക്ഷം രൂപ പിഴ

ഷാരൂഖ് ഖാന്‍

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന് 1.93 ലക്ഷം രൂപ പിഴ. ബാന്ദ്രയിലെ ഷാരൂഖിന്റെ ബംഗ്‌ളാവ് മന്നത്തിനു പുറത്ത് അനധികൃതമായി റാംപ് നിർമിച്ചതിനാണ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പിഴ വിധിച്ചത്.

ബാന്ദ്രയിലെ വീടിനു പുറത്ത് വഴിവക്കില്‍, ഷാരൂഖിന്റെ ആഢംബര വാഹനം പാര്‍ക്കു ചെയ്യുന്നതിനു വേണ്ടിയാണ് റാംപ് നിർമിച്ചത്. നിർമാണം അനധികൃതമാണെന്ന ആരോപണങ്ങളെ തുടര്‍ന്ന് സംഭവം വിവാദമാകുകയും ഷാരൂഖിന് നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.

പിന്നീട് മുനിസിപ്പാലിറ്റി മുന്‍കൈയെടുത്ത് റാംപ് പൊളിച്ചുമാറ്റി. ഇതിനു ശേഷമാണ് ഷാരൂഖില്‍നിന്നു 1.93 ലക്ഷം രൂപ പിഴ ഈടാക്കിയത്.