ഷാരൂഖ് ഖാന്റെ കാറിനു നേരേ കല്ലേറ്

ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ കാറിനു നേരേ അഞ്ജാതരുടെ ആക്രമണം. അഹമ്മബാദില്‍ ഷൂട്ടിങിനെത്തിയ ഷാരൂഖിന്റെ കാറിന് നേരെ അഞ്ജാതർ കല്ലുകള്‍ എറിയുകയായിരുന്നു. പുലർച്ചെയാണ് സംഭവം.

റയീസ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനെത്തിയതായിരുന്നു ഷാരൂഖ്. താരം താമസിച്ചിരുന്ന ഹോട്ടലിനു പുറത്തുനിര്‍ത്തിയിട്ടിരുന്ന കാറിനു നേരെയാണ് ആക്രമണമുണ്ടായത്. ഷാരൂഖ് സുരക്ഷിതനാണെന്നു പൊലീസ് പറഞ്ഞു.

നേരത്തെ ഗുജറാത്തിലെ ഭുജില്‍ റയീസിന്റെ ചിത്രീകരണത്തിനെതിരേ നേരത്തേ വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തിയിരുന്നു. രാജ്യത്തു കടുത്ത അസഹിഷ്ണുത നിലനില്‍ക്കുന്നതായി ഷാരൂഖ് പ്രസ്താവിച്ചതിനു പിന്നാലെയാണ് താരത്തിനെതിരെ ഇത്തരം ആക്രമണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്.