ഷാരൂഖിനെതിരെ പൊട്ടിത്തെറിച്ച് ഇർഫാൻ ഖാൻ

ഫിലിം ഫെയര്‍ പുരസ്‌ക്കാര ദാന ചടങ്ങില്‍ അവതാരകനായി എത്തിയ ഷാരൂഖ് ഖാനെ പൊതുവേദിയിൽ പരിഹസിച്ച് നടന്‍ ഇര്‍ഫാന്‍ ഖാന്‍. പിന്നീട് പരിഹാസം രൂക്ഷമായപ്പോൾ ഇരുവും തമ്മിൽ കൊമ്പുകോര്‍ത്തു.

വാക്കുകള്‍ കൊണ്ട് ഖാന്മാര്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ അമിതാഭ് ബച്ചൻ അടക്കമുള്ള കാണികള്‍ സ്തബ്ധരായി. ഈ വഴക്കും ബഹളവും പരിപാടിയുടെ ഭാഗമായി രണ്ടുപേരും കൂടി ഒപ്പിച്ചതാണെന്ന് പിന്നീടാണ് എല്ലാവർക്കും മനസ്സിലായത്.