തല്ല് മാറി ചുംബനമായി; പണികൊടുത്ത് ഹാക്കര്‍മാർ

ആമിര്‍ഖാനെ തല്ലുന്നതിനായി തയ്യാറാക്കിയ വെബ്‌സൈറ്റിന് ഹാക്കര്‍മാരുടെ പണികൊടുത്തു. ആമിറിനുള്ള ഓരോ തല്ലിനും ഒരു ലക്ഷം രൂപാ നല്‍കുമെന്ന ശിവസേന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താരത്തെ തല്ലുന്ന ഒരു വെബ്സൈറ്റ് പ്രത്യക്ഷപ്പെട്ടത്.

ആമിർ ഖാനെ ഇന്റർനെറ്റിലൂടെ തല്ലാമെന്നാണ് ഇവർ പറയുന്നത്. സ്ലാപ്ആമിർ ഡോട്ട് കോം എന്നാണ് വെബ്സൈറ്റിന്റെ പേരുതന്നെ. ആമിറിന്റെ മുഖത്ത് കൈകൊണ്ട് അടിക്കുന്ന രീതിയിലാണ് വെബ്സൈറ്റ് ഉണ്ടാക്കിയിരിക്കുന്നത്. അടികിട്ടുന്നതനുസരിച്ച് മുഖത്തിന്റെ ആകൃതിയും മാറും

എന്നാൽ ഇപ്പോൾ ഈ സൈറ്റിലെത്തിയാല്‍ ആമിറിനെ തല്ലുന്നതിന് പകരം ചുംബിക്കാനാണ് സാധിക്കുക. ആമിറിനോട് ഇഷ്ടമുള്ള ഹാക്കർമാർ ആരോ ചെയ്തതാണ്. മിയാമി ആഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് സൈറ്റിന് പിന്നില്‍. വെബ്‌സൈറ്റ് ഹാക്കര്‍മാര്‍ കീഴടക്കി സ്ലാപ്ആമിർ ഡോട്ട് കോം , കിസ് ആമിർ ഡോട്ട് കോം ആക്കി മാറ്റുകയായിരുന്നു. .