അച്ഛന്റെ മരണവാർത്ത അറിഞ്ഞ് സോനു സുദ് തളർന്നുവീണു

ബോളിവുഡ് നടൻ സോനു സുദിന്റെ അച്ഛൻ ശക്തി സാഗർ സുദ്(77) അന്തരിച്ചു. പഞ്ചാബിൽ സോനുവിന്റെ വസതിയിൽവച്ചായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണം.

അച്ഛനുമായി സോനു ടെലിഫോണില്‍ സംസാരിക്കുന്നതിനിടെ ശക്തി സാഗർ കുഴഞ്ഞുവീഴുകയായിരുന്നു. വിവരമറിഞ്ഞ് നടൻ ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി മുംബൈയിൽ ആയിരുന്നു സോനു സുദ്. എട്ടുവർഷം മുൻപ് സോനുവിന്റെ അമ്മയെയും നഷ്ടമായിരുന്നു. രണ്ടു സഹോദരിമാരാണ് സോനുവിനുള്ളത്.