ആലിയയുടെ വിഡിയോ കണ്ട രൺവീർ ഞെട്ടി

അക്ഷയ് കുമാര്‍ നായകവേഷത്തിലെത്തുന്ന പുതിയ ചിത്രം റുസ്തംമിന് ആശംസകളുമായി ബോളിവുഡിലെ പ്രമുഖതാരങ്ങളെല്ലാം രംഗത്തെത്തിയിരുന്നു. എന്തിന് അത്യാവശ്യത്തിന് മാത്രം ട്വിറ്റർ അക്കൗണ്ട് ഉപയോഗിക്കുന്ന സാക്ഷാൽ രജനി പോലും അക്ഷയ് കുമാറിന്റെ സിനിമയ്ക്ക് ട്വിറ്ററിലൂടെ ആശംസകൾ നേർന്നു.

ബോളിവുഡിലാകട്ടെ താരങ്ങൾ വ്യത്യസ്തമാർന്ന വിഡിയോ പോസ്റ്റുകളിലൂടെയാണ് റസ്തം സിനിമയ്ക്ക് പിന്തുണയുമായി എത്തിയത്. ഇതിൽ രൺവീർ സിങ് ആയിരുന്നു രസകരമായൊരു വിഡിയോ പുറത്തിറക്കിയത്. എന്നാൽ ഇതിനെയൊക്കെ തകർത്തെറിഞ്ഞ് ആലിയ ഭട്ട് രംഗത്തെത്തി. രൺവീറിനെ വെല്ലുന്ന വൈറൽ വിഡിയോ ആണ് ആലിയ ഭട്ട് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

ആലിയയ്ക്ക് നന്ദി പറഞ്ഞ് അക്ഷയ് കുമാർ ഈ വിഡിയോ തന്റെ ഫെയ്സ്ബുക്കിൽ പങ്കുവച്ചു. ഇതുവരെ പത്ത് ലക്ഷത്തിന് മുകളിൽ ആളുകളാണ് ഈ വിഡിയോ കണ്ടത്.

സുരേഷ് ദേശായി സംവിധാനം ചെയ്യുന്ന റുസ്തം ഒരു ക്രൈംത്രില്ലറാണ്. ഇല്യാന ഡിക്രൂസ,അര്‍ജുന്‍ ബജ്വ, ഇഷ ഗുപ്ത എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.