വയസനാണെങ്കിലും ആമിര്‍ ഹോട്ട്: സണ്ണി ലിയോണ്‍

ബോളിവുഡിന്‍റെ സൂപ്പര്‍താരം ആമിര്‍ ഖാന്‍ പുതിയ ചിത്രത്തിന് വേണ്ടി വണ്ണം കൂട്ടിയാണ് പ്രത്യക്ഷപ്പെടുന്നത്. നരച്ച ഗെറ്റപ്പില്‍ തടിയനായി പ്രത്യക്ഷപ്പെടുന്ന ആമിറിന്‍റെ ലുക്ക് ആരാധകര്‍ ഞെട്ടലോടെയാണ് നോക്കി കണ്ടത്.

ആമിറിന്‍റെ ഈ വയസന്‍ ലുക്ക് സണ്ണി ലിയോണിനും നന്നായി പിടിച്ചിരിക്കുന്നു. വയസന്‍ ലുക്കിലും ആമിര്‍ ഹോട്ട് ആണെന്നാണ് സണ്ണി പറയുന്നത്. മൊട്ടയാണെങ്കിലും അല്ലെങ്കിലും ആമിര്‍ ഖാന്‍ ഭയങ്കര ഹോട്ട് ആണെന്ന് സണ്ണി ട്വീറ്റ് ചെയ്തു.

സണ്ണിയുടെ ട്വീറ്റിന് ആമിര്‍ മറുപടിയും നല്‍കി. വളരെ നന്ദിയുണ്ട് സണ്ണിയെന്നും നിങ്ങള്‍ വളരെ സന്ഹേമുള്ള ആളാണെന്നും ആമിര്‍ ഖാന്‍ പറഞ്ഞു.