ആരുഷി കൊലപാതകം; തല്‍വാര്‍ ട്രെയിലര്‍

ആരുഷി തല്‍വാര്‍ കേസിനെ ആസ്പദമാക്കി മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രം തല്‍വാറിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇര്‍ഫാന്‍ ഖാനും കൊങ്കണ സെന്‍ ശര്‍മ്മയുമാണ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ഷിപ്പ് ഓഫ് തെസ്യൂസ് എന്ന ചിത്രത്തില്‍ ജൈനസന്യാസിയെ അവതരിപ്പിച്ച നീരജ് കാബിയുമുണ്ട്.

വിശാല്‍ ഭരദ്വാജ് ആണ് കഥയും തിരക്കഥയും സംഗീതവും നിര്‍വഹിക്കുന്നത്. ആരുഷി കേസില്‍ സംഭവിച്ചത് എന്താണോ അത് തന്നെയാണ് ചിത്രത്തിലും ഒരുക്കിയിരിക്കുന്നത്. മകളുടെ കൊലപാതകത്തില്‍ സംശയിക്കപ്പെടുന്ന മാതാപിതാക്കളുടെ വേഷമാണ് കൊങ്കണയ്ക്കും നീരജിനും.

2008 മെയ് മാസത്തിലായിരുന്നു രാജേഷ് തല്‍വാര്‍, നുപൂര്‍ തല്‍വാര്‍ ദമ്പതികളുടെ മകളായ ആരുഷി തല്‍വാറിനെയും ഇവരുടെ വീട്ടു ജോലിക്കാരനായ ഹേം രാജിനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നത്.