ഹിമേഷ് രേഷമിയ സിക്സ് പാക്കില്‍; തെരാ സുരൂർ ട്രെയിലർ

ഗായകനും നടനുമായ ഹിമേഷ് രേഷമിയ ഇടവേളയ്ക്ക് ശേഷം നായകനായി എത്തുന്ന ചിത്രമാണ് തെരാ സുരൂർ. ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ആക്ഷൻ ഹീറോ ആയാണ് രേഷാമിയ എത്തുന്നത്. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.

2007ൽ പുറത്തിറങ്ങിയ ആപ് കാ സുരൂർ എന്ന സിനിമയുടെ രണ്ടാം ഭാഗമാണിത്. നസറുദ്ദീൻ ഷാ വില്ലൻ വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഷോൺ അരൻഹ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫറ കരിമിയാണ് നായിക. ചിത്രത്തിന് സംഗീതം ഒരുക്കുന്നതും േരഷാമിയ തന്നെ. ചിത്രം മാർച്ചിൽ തിയറ്ററുകളിലെത്തും.