ദിൽവാലേയുടെ സാറ്റലൈറ്റ് അവകാശത്തിന് റെക്കോർഡ് തുക

ഷാരൂഖ്–കജോൾ ജോഡികൾ പ്രധാനവേഷങ്ങളിലെത്തുന്ന രോഹിത് ഷെട്ടി ചിത്രം ദിൽവാലേയുടെ ടെലിവിഷൻ റൈറ്റ്സ് റെക്കോർഡ് തുകയ്ക്ക് വിറ്റുപോയെന്ന് റിപ്പോർട്ട്. പ്രമുഖദേശീയ ചാനൽ അറുപത് കോടി രൂപയ്ക്കാണ് സിനിമയുടെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് കേള്‍ക്കുന്നത്. ഷാരൂഖിന്റെ തന്നെ നിർമാണകന്പനിയായ റെഡ്ചില്ലീസ് ആണ് ചിത്രത്തിന്റെ നിർമാണം.

ചെന്നൈ എക്സ്പ്രസിന് ശേഷം രോഹിത് ഷെട്ടിയും ഷാരൂഖ് ഖാനും ഒന്നിക്കുന്ന ചിത്രമാണ് ദില്‍വാലേ. ബോളിവുഡിലെ പ്രണയജോഡികളായ കാജൽ–ഷാരൂഖ് തന്നെയാണ് സിനിമയുടെ പ്രധാനആകർഷണം.

ബാസിഘർ, കര‍ൺ അർജുൻ, കുഛ് കുഛ് ഹോതാഹെ, കഭി ഖുശി കഭി ഗം എന്നീ ചിത്രങ്ങളിലും ഇവർ ഒന്നിച്ചിരുന്നു. 2010 ൽ പുറത്തിറങ്ങിയ മൈ നെയിം ഈസ് ഖാനാണ് ഇരുവും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം.വരുണ്‍ ധവാന്‍, കൃതി സനോണ്‍, വിനോദ് ഖന്ന തുടങ്ങിയവരും ദിൽവാലേയിലെ പ്രധാനതാരങ്ങളാണ്.