മയക്കുമരുന്നുമായി ഷാഹിദ് കപൂര്‍; ഉഡ്താ പഞ്ചാബ് ട്രെയിലർ

ഷാഹിദ് കപൂർ നായകനായി എത്തുന്ന ഉഡ്താ പഞ്ചാബിന്റെ ട്രെയിലർ പുറത്തിറങ്ങി. ടോമി സിങ്ങ് എന്ന മയക്കുമരുന്ന് ഗ്യാങ്ങ് ലീഡറും പോപ്പ് ഗായകനുമായാണ് ഷാഹിദ് എത്തുന്നത്. കരീന കപൂറും ആലിയ ഭട്ടുമാണ് ചിത്രത്തിലെ നായികമാർ. ഏഴുവ‍ർഷങ്ങൾക്കുശേഷമാണ് മുൻ പ്രണയജോഡികളായ ഷാഹിദും കരീനയും ഒരുമിച്ച് അഭിനയിക്കുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന താരം ദില്‍ജിത് ദോസഞ്ജിന്നാണ്.

പഞ്ചാബിലെ കൗമാരക്കാര്‍ക്കിയില്‍ കാണപ്പെടുന്ന മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് ചുറ്റിപറ്റിയുള്ള കഥയാണ് ചിത്രം പറയുന്നത്. അഭിഷേക് ചൗബെയാണ് ചിത്രത്തിന്റെ സംവിധായകന്‍. മയക്കുമരുന്നുപയോഗം പഞ്ചാബിനെ മെക്സിക്കോ സിറ്റിയാക്കുമെന്നുൾപ്പെടെ വിവാദമായേക്കാവുന്ന സംഭാഷണങ്ങൾ ചിത്രത്തിലുണ്ട്.

ചിത്രത്തിന് ഛായാഗ്രഹണം രാജീവ് രവി നിർവഹിക്കുന്നു. ചിത്രം ജൂൺ 17ന് പുറത്തിറങ്ങും.