പട്ടിയും വേണ്ട പഞ്ചാബും വേണ്ട; സെൻസർ ബോർഡ് കത്രികവച്ച 94 ഭാഗങ്ങൾ

സെന്‍സര്‍ ബോര്‍ഡിന്റെ അനാവശ്യ ഇടപെടല്‍ മൂലം വിവാദത്തിലായ ഉഡ്താ പഞ്ചാബിന് പിന്തുണയുമായി ബോളിവുഡ് ഒന്നടങ്കം എത്തികഴിഞ്ഞു. പഞ്ചാബിലെ മയക്കുമരുന്നു മാഫിയയെക്കുറിച്ച് പറയുന്ന ചിത്രത്തിന്റെ പേരിൽ നിന്ന് പഞ്ചാബ് മാറ്റുകയും കൂടാതെ 94 കട്ടുകളും വേണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം.

സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യത്തിനെതിരെ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ബാലാജി മോഷന്‍ പിക്‌ച്ചേഴ്‌സും ഫാന്റം ഫിലിസും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. പഞ്ചാബിനെ ഒന്നാകെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് സിനിമയെന്ന് സെന്‍സര്‍ ബോര്‍ഡ് വാദിക്കുന്നു.