ധോണി ചിത്രത്തിന് പാക്കിസ്ഥാനിൽ വിലക്ക്

ഇന്ത്യൻ ക്രിക്കറ്റ്താരം മഹേന്ദ്രസിങ് ധോണിയുടെ ജീവിതകഥ പ്രമേയമാകുന്ന മഹേന്ദ്രസിങ് ധോണി: ദ് അൺടോൾഡ് സ്റ്റോറി എന്ന ചിത്രത്തിന് പാക്കിസ്ഥാനിൽ വിലക്ക്. പാക്കിസ്ഥാനിലെ പ്രമുഖ സിനിമാവിതരണ കമ്പനിയായ ഐഎംജിസി ഗ്ലോബൽ എന്റർടെയ്ൻമെന്റ് ചെയർമാൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

രണ്ടു രാജ്യങ്ങളും തമ്മില്‍ വലിയൊരു പ്രശ്നം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ചിത്രം പാക്കിസ്ഥാനിൽ പ്രദര്‍ശിപ്പിക്കേണ്ടന്ന തീരുമാനം എടുത്തതെന്നും ഇവർ അറിയിച്ചു. പാക്കിസ്ഥാന്‍ സിനിമാ താരങ്ങളോട് ഉടന്‍ ഇന്ത്യ വിട്ടുപോകണമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന ആവശ്യപ്പെട്ടത് വലിയ ചർച്ച ആയിരുന്നു. പാക് നടനും ഗായകനുമായ ഫവാദ് ഖാന്‍, നടി മഹിറ ഖാന്‍ എന്നിവരോടാണ് ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ടത്.