നടൻ മനോജ് കുമാറിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം

ബോളിവുഡ് നടനും സംവിധായകനുമായ മനോജ് കുമാറിന് ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം. പത്ത് ലക്ഷം രൂപയും സ്വർണ കമലവും അടങ്ങുന്നതാണ് അവാർഡ്. 1992ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിരുന്നു.

ഇന്ത്യൻ സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭവാനകൾ പരിഗണിച്ചാണ് പുരസ്കാരം. ഹരിയാലി ഓർ രാസ്ത, വോ കോൻ ഹേ, ഹിമാലയ കി ഗോഡ് മേം, പുരബ് ഓർ പശ്ചിം , ക്രാന്തി എന്നിവയാണ് പ്രധാനചിത്രങ്ങൾ. ദേശഭക്തി പ്രകടിപ്പിക്കുന്ന ചലചിത്രങ്ങൾ നിർമ്മിക്കുന്നതിലും, അതിൽ അഭിനയിക്കുന്നതിലും ഇദ്ദേഹം പ്രമുഖനായിരുന്നു.