ഫോട്ടോ വേണ്ട; രോഷാകുലയായി ജയ ബച്ചൻ

ഇതാദ്യമായല്ല ജയ ബച്ചൻ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറിക്കുന്നത്. ഇപ്പോഴിതാ ജയയുടെ ശകാരം ഫോട്ടോഗ്രാഫേർസിന് നേരെയും. മുതിർന്ന പത്രപ്രവർത്തക ഭവ്ന സൊമയ്യയുമായുള്ള അഭിമുഖത്തിനിടെയാണ് സംഭവം. ക്യാമറയ്ക്ക് േവണ്ടിയുള്ള ഫ്ലാഷ് ബള്‍ബ് ഓഫ് ചെയ്യാനായിരുന്നു ജയ ആദ്യം പറഞ്ഞത്.

അഭിമുഖം തുടങ്ങിയപ്പോഴെ ജയ ദേഷ്യത്തിലായിരുന്നു. ഇതിനിടെ മൊബൈൽ ഓഫ് ചെയ്യാൻ ആവശ്യപ്പെട്ട് സദസ്സിലിരുന്ന ഒരാളോട് നടി ചൂടായി. മൊബൈലിന്റെ വെളിച്ചം തനിക്ക് ബുദ്ധിമുട്ടാകുന്നുവെന്നായിരുന്നു നടി പറഞ്ഞത്.

എല്ലാവരോടും മൊബൈൽ താഴെവയ്ക്കാനും ഒരു മൊബൈലോ ക്യാമറയോ ഉണ്ടെങ്കിൽ ആരുടെ വേണമെങ്കിലും ചിത്രം എടുക്കാമെന്നാണ് ചിലരുടെ വിചാരമെന്നും നടി പറഞ്ഞു.