ആമിർ ഖാനെ പിന്തുണച്ച് ഹൃതിക് റോഷൻ

തനിക്കെതിരെ ഉയർന്ന വിമര്‍ശനങ്ങളോട് മിതത്വത്തോടെ പ്രതികരിച്ച ആമിറിനെ സൂപ്പർതാരം ഹൃതിക് റോഷന്‍ അഭിനന്ദിച്ചു. ഒരാൾ ആക്രമിക്കപ്പെടുമ്പോഴും അതിനോട് എതിർത്ത് പോരാടാതെ പ്രത്യുത്തരം കൊടുക്കാനാണ് താങ്കള്‍ ശ്രമിച്ചത്. ഇതാണ് ആമിർ ഖാന്റെ പ്രതികരണത്തിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. ഹൃതിക് ട്വിറ്ററിൽ കുറിച്ചു.

അസഹിഷ്ണുതയെക്കുറിച്ച് പറഞ്ഞതിന്റെ പേരില്‍ വിവിധമേഖലകളില്‍നിന്ന് വിമര്‍ശം നേരിടുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ പിന്തുണച്ച് ബോളിവുഡിലെ തന്നെ മറ്റൊരു പ്രമുഖതാരമായ ഹൃതിക് രംഗത്തെത്തിയത്.