ഹോളിവുഡ് സുന്ദരിക്കൊപ്പം ഒരു രാത്രി; കോടികൾ മുടക്കിയ ആൾക്ക് കിട്ടിയ പണി

ഹോളിവുഡ് സുന്ദരി മെഗാൻ ഫോക്സിനൊപ്പം ഒരു രാത്രി പങ്കിടാൻ 17 കോടി മുടക്കിയ ചൈനീസ് ബിസിനസുകാരന് കിട്ടിയത് നല്ലൊരു പണി തന്നെ. ഓസ്ട്രേലിയന്‍ എസ്കോര്‍ട്ട് ഏജന്‍സിയാണ് മേഗാന്‍ ഫോക്സ്, ആന്ജെലീന ഉള്‍പ്പെടെയുള്ള സുന്ദരിമാരെ എസ്കോര്‍ട്ടായി നല്‍കാമെന്ന വാഗ്ദാനത്തില്‍ കോടികള്‍ വാങ്ങിയത്.

ചൈനീസ് ബിസിനസ്കാരനായ സൂ ഇതിനായി മുടക്കിയത് പതിനേഴുകോടിയാണ്. തുകയും കൈമാറി നടി വരാമെന്നേറ്റ ദിവസം ഒരു വിവരവുമില്ല. വാക്കുമാറ്റിയ ഏജന്‍സിയ്ക്കെതിരെ കേസിന് ഒരുങ്ങുകയാണ് ഈ കോടീശ്വരൻ. വഞ്ചന, അപകീര്‍ത്തിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് സൂ ഏജൻസിക്കെതിരെ ആരോപിയ്ക്കുന്നത്.