ബെന്‍ അഫ്ളെക്കും ജെന്നിഫര്‍ ഗാര്‍നറും വിവാഹമോചിതരാകുന്നു

ഹോളിവുഡിലെ താരദമ്പതികളായ ബെന്‍ അഫ്ളെക്കും ജെന്നിഫര്‍ ഗാര്‍നറും വിവാഹോചിതരാകുന്നു. പത്ത് വര്‍ഷത്തെ നീണ്ട ദാമ്പത്യജീവിതത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയുന്നത്. മൂന്ന് മക്കളുണ്ട്.

ഒരുപാടുനാളത്തെ ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് തീരുമാനമെടുത്തതെന്നും സ്നേഹത്തിലും സൗഹൃദത്തിലും ഞങ്ങളുടെ ബന്ധം ഇനിയും മുന്നോട്ട് പോകുമെന്നും ഇരുവരും പറഞ്ഞു.

2005ലാണ് ബെന്നും ജെന്നിഫറും വിവാഹിതരാകുന്നത്. കഴിഞ്ഞ ആറുമാസമായി ഇവര്‍ പിരിഞ്ഞായിരുന്നു താമസം.