ബ്രാഡ് പിറ്റിന്റെ ഫ്യൂറി വരുന്നു

ബ്രാഡ് പിറ്റ്

‘വേൾഡ് വാർ സെഡ് എന്ന ചിത്രത്തിന് ശേഷം ബ്രാഡ് പിറ്റ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ഫ്യൂറി. ഡേവിഡ് അയർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.

രണ്ടാം ലോകമഹായുദ്ധമാണ് ചിത്രത്തിന്റെ പ്രമേയം. ഫ്യൂറി എന്നു പേരുള്ള ടാങ്കും അതിന്റെ ചുമതലയുള്ള അഞ്ച് പട്ടാളക്കാരുടെയും കഥയാണ് ചിത്രം പറയുന്നത്. ഇതിൽ ബ്രാഡ് പിറ്റ് അവതരിപ്പിക്കുന്ന വാർഡാഡി ആണ് ടാങ്കിന്റെ കമാൻഡർ.

ഷി, ലബിയോഫ്, ലോഗൻ ലെർമാൻ, മൈക്കൽ, ജേസൺ ഐസക്, സ്കോട്ട് ഈസ്റ്റ്വുഡ് എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാനതാരങ്ങൾ. ചിത്രം നവംബർ 14ന് പുറത്തിറങ്ങും.