സെൽഫിയെടുത്ത് റോക്ക് റെക്കോര്‍ഡിട്ടു

സെൽഫിയെടുക്കലിലും മസിൽകരുത്തു കാട്ടി നടൻ ഡ്വെയ്ൻ ജോൺസൺ. വെറും മൂന്നു മിനിട്ടിനുള്ളിൽ 105 സെൽഫികളെടുത്താണ് ജോൺസൺ അപൂർവ ഗിന്നസ് റെക്കോർഡിനുടമയായത്.

സാൻ ആഡ്രിയാസ് എന്ന പുതിയ ആക്‌ഷൻ പടത്തിന്റെ ആദ്യപ്രദർശനത്തിനെത്തിയപ്പോഴായിരുന്നു ലണ്ടനിൽ പഴയ ഗുസ്തി താരത്തിന്റെ സെൽഫി പ്രകടനം. സെൽഫിയിലുള്ള എല്ലാവരുടെയും മുഖവും കഴുത്തും കാണുന്ന വിധമായിരിക്കണം, ഫോക്കസ് ഉണ്ടായിരിക്കണം, മങ്ങൽ പാടില്ല തുടങ്ങിയ നിബന്ധനകളെല്ലാം കൃത്യമായി പാലിച്ചായിരുന്നു ആ 105 സെൽഫികൾ!