ജുറാസിക് വേള്‍ഡിന്‍റെ വിറപ്പിക്കുന്ന ട്രെയിലര്‍

ഈ ആഴ്ച റിലീസിനെത്തുന്ന ജുറാസിക് വേള്‍ഡിന്‍റെ അവസാന ട്രെയിലര്‍ പുറത്തിറങ്ങി. രണ്ട് മിനിട്ട് 27 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ തന്നെ പ്രേക്ഷകരെ വിസ്മയിപ്പിക്കും.

സ്പീല്‍ബെര്‍ഗ് സഹനിര്‍മാതാവായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കോളിന്‍ ട്രിവേറോ ആണ്. ക്രിസ് പാറ്റ്, നിക്ക് റോബിന്‍സണ്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. യൂണിവേഴ്സല്‍ പിക്‌ച്ചേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ടീസറുകളും ട്രെയിലറുകളും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ജൂണ്‍ 12 നാണ് ലോകമെന്പാടും ജുറാസിക് വേള്‍ഡ് റിലീസ് ചെയ്യുന്നത്. ജൂണ്‍ 11ന് ചിത്രം ഇന്ത്യയില്‍ റിലീസിനെത്തും.