ഡികാപ്രിയോ-ഇനിരാറ്റൊ ചിത്രം; ദ് റെവണന്‍റ് ട്രെയിലര്‍

മികച്ച ചിത്രത്തിനുള്ള ഓസ്കര്‍ പുരസ്കാരം നേടിയ ബേഡ് മാന്‍ എന്ന ചിത്രത്തിന് ശേഷം അലജാന്ദ്രോ ഗൊണ്‍സാലസ് ഇനാരിറ്റൊ സംവിധാനം ചെയ്യുന്ന ദ് റെവണന്‍റ് എന്ന ചിത്രത്തിന്‍റെ ടീസര്‍ ട്രെയിലര്‍ പുറത്തിറങ്ങി. ലിയനാര്‍ഡോ ഡി കാപ്രിയോ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ടോം ഹാര്‍ഡി മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു.

വെസ്റ്റേണ്‍ ത്രില്ലറായി അണിയിച്ചൊരുക്കുന്ന ചിത്രം മൈക്കല്‍ പങ്ക് ഇതേപേരില്‍ എഴുതിയ നോവലിനെ ആധാരമാക്കി എടുത്തിരിക്കുന്നതാണ്. ഗ്രാവിറ്റി , ബേഡ്മാന്‍ തുടങ്ങിയ ഇനാരിറ്റൊ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ഇമ്മാനുവല്‍ ലുബെസ്കി തന്നെയാണ് റെവണന്‍റിന്‍റെയും ഛായാഗ്രാഹകന്‍.

ദ് വൂള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റ് എന്ന മാര്‍ട്ടിന്‍ സ്കോര്‍സസെ ചിത്രത്തിന് ശേഷം ഡികാപ്രിയോ നായകനായി എത്തുന്ന ചിത്രം. ദ് വൂള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റിലെ അഭിനയത്തിന് മികച്ച നടനുള്ള നോമിനേഷന്‍ ലഭിച്ചിരുന്നു. നഷ്ടമായ ഓസ്കര്‍ റെവണന്‍റിലൂടെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍.