മർലിന്റെ വസ്ത്രവും ചരിത്രത്തിൽ

മർലിൻ മൺറോ

മർലിൻ മൺറോയെ ഓർക്കുമ്പോൾ ആദ്യം ഓർമ വരിക കാറ്റിൽ പൊങ്ങിപ്പറക്കുന്ന വെളുത്ത ഗൗണും ധരിച്ചുള്ള ആ നിൽപ്പാണ്. ലോകത്തെ തന്നെ വശീകരിച്ചു കളഞ്ഞ മാദക സുന്ദരിയായിരുന്ന മർലിന്റെ ഈ വസ്ത്രം സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച വേഷമായി തിരഞ്ഞെടുത്തിരിക്കുന്നു.

;ബ്രിട്ടീഷ് ഹെർട്ട് ഫൗണ്ടേഷൻ നടത്തിയ സർവെയുടെ അടിസ്ഥാനത്തിലാണ് ഈ നേട്ടം. 1955ൽ പുറത്തിറങ്ങിയ സെവൻ ഇയർ ഇച്ച് എന്ന ചിത്രത്തിലേതാണ് ഈ വേഷം. മർലിന്റെ അഭിനയജീവിത്തതിലെ ഏറ്റവും പ്രധാനപ്പെട്ട വേഷമായിരുന്നിത്. ബില്ലി വിൽഡർ സംവിധാനം ചെയ്ത ചിത്രത്തിൽ മർലിന്റെ മേനീപ്രകടനം തന്നെയായിരുന്നു പ്രധാനആകർഷണം.

ദ വിസാർഡ് ഓഫ് ഓസിൽ ജൂഡി ഗർലാൻഡ് വേഷമണിഞ്ഞ നീലയും വെള്ളയും നിറമുള്ള വസ്ത്രമാണ് രണ്ടാമതായി തിരഞ്ഞെടുത്തത്. ഗ്രീസ് എന്ന ചിത്രത്തിൽ കറുപ്പ് നിറമുള്ള വസ്ത്രവും ചുവന്ന ചെരിപ്പും ധരിച്ചെത്തുന്ന ഒലീവിയ ന്യൂട്ടൺ ജോൺ ആണ് മൂന്നാമത്.