ഈ ആക്ഷന്‍താരത്തിന് ഇതെന്തുപറ്റി ?

ഈ അറുപത്തിമൂന്നാം വയസിലും ആക്ഷന്‍റെ കാര്യത്തില്‍ ലയാം നീസനെ വെല്ലാന്‍ ഒരു യുവതാരത്തിനും സാധിക്കില്ല. തികഞ്ഞ ഊര്‍ജത്തോടെയാണ് തന്‍റെ കഥാപാത്രങ്ങളെ അദ്ദേഹം സ്ക്രീനില്‍ അവതരിപ്പിക്കുന്നത്.

എന്നാല്‍ ടേക്കണ്‍ താരത്തിന്‍റെ പുതിയ അവസ്ഥ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. തീരെ മെലിഞ്ഞ് ഉണങ്ങി ആളെപോലും തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥ. ന്യൂയോര്‍ക്കിലെ ഒരു പട്ടണത്തില്‍ പ്രത്യക്ഷപ്പെട്ട താരത്തിന്‍റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായി മാറികഴിഞ്ഞു.

ഏതെങ്കിലും സിനിമക്ക് വേണ്ടിയാണോ ഈ മാറ്റമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്, അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നാണ് ചിലരുടെ സംശയം. മാര്‍ട്ടിന് സ്കോര്‍സസെയുടെ സൈലന്‍സ്, ജെ.എ ബയോണയുടെ എ മോണ്‍സ്റ്റര്‍ കോള്‍സ് എന്നീ ചിത്രങ്ങളിലാണ് ലയാം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ഹോളിവുഡിലെ മറ്റുസൂപ്പര്‍താരങ്ങളായ ക്രിസ്റ്റ്യന്‍ ബെയ്ല്‍, മാത്യു മക്കണഫേ തുടങ്ങിയ താരങ്ങള്‍ കഥാപാത്രങ്ങള്‍ക്ക് വേണ്ടി ശരീരം മാറ്റിമറിക്കാറുണ്ട്. എന്നാല്‍ 62ാം വയസിലും ലയാമിന്‍റെ ഈ മാറ്റം എന്തിന് വേണ്ടിയാണെന്ന് ഉറ്റുനോക്കുകയാണ് ഹോളിവുഡ് ലോകം.