മലിയ ഒബാമ സംവിധാനം പഠിക്കുന്നു

ബ്രൂക്‌ലിനിലെ റസ്റ്ററന്റിൽ ശീതളപാനീയം നുണഞ്ഞിരിക്കുന്ന മലിയ ഒബാമ. വെറുതെ കയറിയതല്ല, യുഎസ് പ്രസിഡന്റിന്റെ മൂത്തമകൾ സംവിധാനം പഠിക്കുകയാണ്.

എച്ച്ബിഒ പരമ്പര ഗേൾസിന്റെ ഷൂട്ടിങ് ലൊക്കേഷനായ റസ്റ്ററന്റിലാണ് മലിയ കറങ്ങിനടക്കുന്നത്. ഗേൾസിന്റെ സംവിധായകയും പരമ്പരയിലെ നടിയുമായ ലെന ഡൻഹാമിന്റെ കടുത്ത ആരാധികയായ ഒബാമപ്പുത്രിക്ക് ചിരകാല സ്വപ്നം പൂവണിഞ്ഞ പ്രതീതിയാണിപ്പോൾ. അടുത്തിടെ വൈറ്റ്ഹൗസ് സന്ദർശിച്ച ലെനയോട് സംവിധാനമോഹം പങ്കുവച്ചപ്പോഴാണ് ‘ഇന്റേൺഷിപ്പി’നു വഴിയൊരുങ്ങിയത്.