ചീവീടിനെ തിന്നുന്ന സല്‍മാ ഹയേക്ക്

മെക്സിക്കന്‍ നടി സല്‍മാ ഹയേക്കിന്റെ സൌന്ദര്യരഹസ്യം കേള്‍ക്കുക. സോറി, എന്തിനു വെറുതെ കേട്ടറിയണം; കണ്ടു തന്നെ അറിയാമല്ലോ.

ചീവീടുകളെ ആസ്വദിച്ചു കഴിക്കുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത അവര്‍ അതിന്റെ ആസ്വാദ്യതയെപ്പറ്റി പറയുകയും ചെയ്തു. നാവിലേക്കു വച്ച ചീവീടിനെ ചവച്ചരച്ചു കഴിക്കുന്നതിന്റെ ക്ളോസ് അപ് ദൃശ്യം! മെക്സിക്കോയില്‍നിന്നും ഒയാക്സാകയില്‍ നിന്നുമുള്ള ഇൌ ചീവീടുകള്‍ ഏറെ രുചിപ്രദമാണെന്നും സല്‍മ വിഡിയോയില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

തനിക്കു പുല്‍ച്ചാടികളെ കഴിക്കാന്‍ ഏറെയിഷ്ടമാണെന്ന് ഇവര്‍ നേരത്തേ ഒരു ഷോയില്‍ വെളിപ്പെടുത്തിയിരുന്നു. ഉറുമ്പുകളും മണ്ണിരയും അടക്കം പലവിധത്തിലുള്ള പ്രാണികള്‍ തന്റെ വിശിഷ്ട ഭോജ്യമാണെന്നും അവര്‍ തുറന്നുപറഞ്ഞിട്ടുണ്ട്.