നയൻതാരയുടെ ആക്‌ഷൻ; ഡോറ പുതിയ ടീസർ

മായ എന്ന ഹൊറർത്രില്ലറിന് ശേഷം നയൻതാര പ്രധാനവേഷത്തിലെത്തുന്ന മറ്റൊരു ഹൊറർ ചിത്രമാണ് ഡോറ. സിനിമയുടെ പുതിയ ടീസർ പുറത്തിറങ്ങി. നവാഗതനായ ദോസ് രാമസ്വാമിയാണ് സംവിധാനം. ഹൊറർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ കാറാണ് പ്രേതമായി എത്തുന്നത്.

തമ്പി രാമയ്യ, ഹരിഷ് ഉത്തമൻ എന്നിവരാണ് മറ്റുപ്രധാനതാരങ്ങൾ. വടകറി ഫെയിം മെര്‍വിന്‍, വിവേക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രം മാർച്ച് 31ന് തിയറ്ററുകളിലെത്തും.