Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിമ്മൊക്കെ ജീവിതത്തിന്റെ ഭാഗം; ലേലം 2 എഴുതുന്നു: രൺജി പണിക്കർ അഭിമുഖം

renji-godha

പേനയിൽ തീപ്പൊരി ഡയലോഗിന്റെ വെടിമരുന്നു നിറച്ച് സിനിമ ഒരുക്കിയ എഴുത്തുകാരനായിരുന്നു രൺജി പണിക്കർ. ഇപ്പോൾ ശരീരത്തിൽ മസിലുകൾ നിറച്ച് സിനിമയുടെ ഗോദയിൽ രൺജി പണിക്കർ എണ്ണയിട്ട് മിനുങ്ങി നിൽക്കുന്നു. വേഷമേതായാലും അതിലേക്ക് മാറാനുള്ള രൺജിയുടെ ചാരുത തന്നെയാണ്  പ്രേക്ഷകന്റെ വിസ്മയം. ബേസിൽ ജോസഫിന്റെ ഗോദയിലെ ക്യാപ്റ്റനായി രൺജി നിൽക്കുമ്പോൾ അതിലൊരു ‘ഫയറുണ്ട്’. ‘ജസ്റ്റ് റിമംബർ ദാറ്റ്’ എന്നെഴുതിയ പേനത്തുമ്പിലെ അതേ ഫയർ

Renji Panicker | Exclusive Interview | Part 1 | I Me Myself | Manorama Online

എഴുത്തുകാർക്ക് പൊതുവേ ശരീരത്തിൽ ശ്രദ്ധയില്ലല്ലോ ? എങ്ങനെയാണ് ഈ മസിലൊക്കെ സ്വന്തമാക്കിയത് ?

എഴുത്തുകാരന് മസിൽ പാടില്ല എന്നൊരു വേദപുസ്തകത്തിലും എഴുതിയിട്ടില്ല. പണ്ടൊക്കെ എഴുത്തുകാർ ദരിദ്രരായിരുന്നു. അന്നതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. ഞാൻ ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നതിൽ പണ്ടുമുതലേ ശ്രദ്ധിച്ചിരുന്ന ആളാണ്. ആലപ്പുഴ എസ്ഡി കോളജിൽ പഠിക്കുമ്പോൾ വെയ്റ്റ് ലിഫ്റ്റിങ്ങിൽ യൂണിവേഴ്സിറ്റി ടീമിലുണ്ടായിരുന്നു. കവിതാ രചനയ്ക്കും വെയ്റ്റ് ലിഫ്റ്റിങ്ങിനും സമ്മാനം കിട്ടിയ ഏക വിദ്യാർഥി ഒരു പക്ഷേ ഞാനായിരിക്കും. മൂന്നുവർഷത്തെ കഠിനാധ്വാനം കൊണ്ടാണ് അന്ന് വെയ്റ്റ് ലിഫ്റ്റിങ്ങിൽ യൂണിവേഴ്സിറ്റി തലം വരെ മൽസരിക്കാനായത്. സ്നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലും കൂടി 230 കിലോവരെ ഉയർത്തിയിട്ടുണ്ട്. കബഡിയും വെയ്റ്റ് ലിഫ്റ്റിങ്ങുമാണ് കോളജ് കാലത്ത് നല്ല ശരീരം സമ്മാനിച്ചത്. ജിമ്മൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായത് ആലപ്പുഴയിലെ യൗവനകാലത്താണ്

godha-movie-review

ഇപ്പോഴും നിത്യവും വർക്ക്ഔട്ട് ചെയ്യുമോ ?

എന്റെ വീട്ടിലെ ജിമ്മിൽ നിത്യവും ഒരു മണിക്കൂർ വർക്കൗട്ട് ചെയ്യും. ഗോദയ്ക്കു വേണ്ടി കുറച്ചു കൂടുതൽ വിയർത്തിരുന്നു.

ഗുസ്തി കേരളീയർക്ക് അത്ര ഹരമായിരുന്നോ ?

നമുക്ക് വിനോദത്തിന് ഒരു ഉപാധികളില്ലാതിരുന്ന കാലത്ത് കേരളത്തിലെ ഗ്രാമങ്ങളിൽ ഗാട്ടാ ഗുസ്തി വളരെ പ്രശസ്തമായിരുന്നു. ആനയെ എഴുന്നള്ളിക്കുന്നതുപോലെയാണ് അന്നു ഫയൽമാൻമാരെ കൊണ്ടു നടന്നിരുന്നത്. ശരീരത്തിന്റെ കരുത്തുകൊണ്ടു മാത്രം വിജയിക്കാവുന്ന കായികഇനമല്ല ഗുസ്തി. അതിന് നല്ല മിടുക്കും ക്ഷമയും വേണം. ഗോദയിൽ പ്രകോപിതനാകാതെ അവസരങ്ങൾക്കായി കാത്തുനിന്ന് സമയം കിട്ടുമ്പോൾ ഉപയോഗപ്പെടുത്തുന്നവനാണ് വിജയി.

Godha | Malayalam Movie Teaser | Tovino Thomas, Renji Panicker | Basil Joseph | Official | 2K

ഇഷ്ടപ്പെട്ട ഗുസ്തി സിനിമ ?

അത് പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ തന്നെ.

എഴുത്തിന്റെ ഭാരമൊന്നുമില്ലാത്ത അഭിനയം അനായാസമാണെന്ന് പറഞ്ഞിട്ടുണ്ടല്ലോ ?

സിനിമയുടെ മാനസിക സമ്മർദ്ദം സംവിധായകനും എഴുത്തുകാരനും പ്രധാന താരങ്ങൾക്കുമുണ്ട്. താരങ്ങളുടെ ജോലി ലാഘവത്തോടെ കാണാനാകില്ല. താരപദവി നിശ്ചയിക്കുന്നത് സിനിമയുടെ വിജയമാണ്. ഞാൻ ഒരു സിനിമയുടെ ഭാരം താങ്ങുന്ന നടനല്ല. അതിനാൽ റിലാക്സ്ഡ് ആണ് എന്നാണ് പറഞ്ഞത്. എഴുത്തിന്റെ ഭാരം ഇറക്കിവച്ചിട്ടൊന്നുമില്ല. മകൻ നിഥിന്റെ സംവിധാനത്തിൽ ലേലം–2 എഴുതുന്നുണ്ട്. ഷാജി കൈലാസിന് വേണ്ടി ഒരു ചിത്രവും എഴുതുന്നുണ്ട്.