Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിൽവാലെ ഒരു ‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്‍’ ലവ് സ്റ്റോറി

shah-rukh-kajol

ബോളിവുഡിലെ എവർഗ്രീൻ ജോഡികളായ ഷാരൂഖും കജോളും വീണ്ടുമൊന്നിക്കുന്നു എന്നത് തന്നെയാണ് ദിൽവാലെ എന്ന ചിത്രത്തെ ആരാധകർക്ക് പ്രിയപ്പെട്ടതാക്കി മാറ്റുന്നത്. ദിൽവാലെ ഒരു ആക്ഷൻ–റൊമാന്റിക്–കോമഡി ചിത്രമായിരിക്കുമെന്നും എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഘടകങ്ങൾ ചിത്രത്തിലുണ്ടെന്നും സംവിധായകനായ രോഹിത് ഷെട്ടി പറയുന്നു. ചിത്രത്തിന്റെ വിശേഷങ്ങളുമായി ഷാരൂഖും കജോളും....

dilwale-scenes-edit

ദിൽവാലെയും ദിൽവാലേ ദുൽഹനിയ ലേ ജായേംഗെയും

ഷാരൂഖ്: ഇത് ഡിഡിഎൽജെയുടെ രണ്ടാം ഭാഗമല്ല, ഇതൊരു പുതിയ ചിത്രമാണ്. പ്രണയചിത്രമാണെങ്കിലും അതിലുമൊരു വ്യത്യസ്തത ഈ ചിത്രത്തിൽ പുലർത്തിയിട്ടുണ്ട്.

Dilwale | Sneak preview of the love story

ഇതൊരു രോഹിത് ഷെട്ടി ചിത്രമാണ്. കാരണം ഇതിൽ ആക്ഷനും കോമഡിയും ഇഷ്ടം പോലെയുണ്ട്. പ്രേക്ഷകനെ രസിപ്പിക്കുന്ന എല്ലാ ഘടകങ്ങളും കോർത്തിണക്കിയതാണ് യഥാർഥ ദിൽവാലെ. ഈ പ്രായത്തിലും ഈ അവസ്ഥയിലും ഇതുപോലുള്ള ചിത്രങ്ങൾ ഞാനും കജോളും ഇടയ്ക്കിടക്ക് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം.

varun-krithi

കജോൾ: ഡിഡിഎൽജെയിലെ പേരിൽ നിന്ന് ഒരു വാക്ക് എടുത്തതല്ലാതെ മറ്റൊരു സാമ്യവും ദിൽവാലേയ്ക്കില്ല. ഇത് കുടുംബങ്ങൾക്ക് വേണ്ടിയുള്ള ചിത്രമാണ്. ഒരു ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ലവ് സ്റ്റോറി.

അവധിക്കാലത്ത് എല്ലാവർക്കും രസിച്ച് കാണാവുന്ന ഒരു നല്ല ചിത്രം. പറക്കുന്ന കാറുകളും സാരികളുമൊക്കെ ചിത്രത്തിലുണ്ട്.

dilwale

ഷാരൂഖ്–കജോൾ കെമിസ്ട്രി

കജോൾ– ഈ ജോഡി ഇത്രയും പ്രത്യേകത നിറഞ്ഞതാകാനുള്ള കാരണമെന്താണെന്ന് സത്യമായും അറിയില്ല. അതിപ്പോഴും ഒരു നിഗൂഡതയായി കിടക്കട്ടെ. ഞങ്ങൾ സെറ്റിൽ വരുന്നു ഞങ്ങളുടെ ജോലി ചെയ്യുന്നു, അത്ര മാത്രം.

dilwale-making-2

ഷാരൂഖ്: ഞങ്ങളെ ഇഷ്ടപ്പെടുന്നുണ്ടെന്ന് കേൾക്കുന്നത് തന്നെ സന്തോഷം. 22 വർഷമായി ഞങ്ങൾ ഈ രംഗത്തെത്തിയിട്ട്. ഇതിനിടെ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന പ്രണയചിത്രങ്ങളിലാണ് ഞങ്ങൾ അഭിനയിച്ചതും.

കേരളവും തെന്നിന്ത്യയും

dilwale

ഷാരൂഖ്: കേരളം വളരെ മനോഹരമായ സ്ഥലമായാണ് എനിക്ക് തോന്നിയിട്ടുള്ളത്. ചെന്നൈ എക്സ്പ്രസിന് വേണ്ടി കേരളത്തിൽ വന്നിരുന്നു. കേരളത്തിൽ ഓരോ പരിപാടികൾക്ക് വരുന്പോഴും ഈ നാട് എന്നെ അത്ഭുതപ്പെടുത്തുകയാണ്.

dilwale-making-video-stills1 copy

ജോലി തിരക്കുകൾ കാരണം പെട്ടന്ന് വന്ന് പോകാനെ ഇതുവരെ കഴിഞ്ഞിട്ടൊള്ളൂ. നല്ലൊരു ബീച്ചിൽ വന്ന് കുറച്ചുനാൾ താമസിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. എന്റെ കുടുംബത്തോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എന്റെ സുഹൃത്തുക്കളുടെ മനോഹരമായ സ്ഥലങ്ങൾ അവിടെയുണ്ട്. മോഹൻലാൽ ജിയുടെയും മമ്മൂട്ടി ജിയുടെയും ഭവനങ്ങൾ എത്ര മനോഹരമാണ്.

കജോൾ: ഷാരൂഖിന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. എന്നാൽ ഷാരൂഖിനെപ്പോലെ അത്ര ബന്ധങ്ങൾ എനിക്ക് തെന്നിന്ത്യയിൽ ഇല്ല. സപ്നേ , മിൻസാര കനവ് എന്നീ ചിത്രങ്ങളുടെ ഷൂട്ടിങിന് അവിടെ വന്നിട്ടുണ്ട്.

kajol-in-dilwale-1

എന്താണ് നിങ്ങളുടെ സന്തോഷത്തിന്റെയും ആരോഗ്യത്തിന്റെയും രഹസ്യം

ഷാരൂഖ്: കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക, വിശ്രമിക്കുക.

കജോൾ: നന്നായി ഉറങ്ങും, ജോലി ചെയ്യും ചിരിക്കും. എല്ലാ അവസ്ഥകളിലും രസകരമായ നിമിഷങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുക.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.