ബിജുമേനോൻ ചിത്രത്തിന്റെ സെറ്റിൽ അപകടം; പതിനൊന്നു കുട്ടികൾക്ക് പരുക്ക്

കോഴിക്കോട് പയ്യോളിയില്‍ സിനിമാ ഷൂട്ടിങ് ലൊക്കേഷനില്‍ മതില്‍ ഇടിഞ്ഞുവീണ് 11 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. രക്ഷാധികാരി ബൈജു എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് സംഭവം.

പയ്യോളി ഗവ. ഹൈസ്‌കൂളിലെ മതിലാണ് ഇടിഞ്ഞുവീണത്. ഉച്ചയൂണ് സമയത്ത് ഷൂട്ടിങ് കാണാന്‍ കുട്ടികള്‍ കൂട്ടത്തോടെ മതിലില്‍ കയറി നിന്നപ്പോള്‍ ഇടിഞ്ഞുവീഴുകയായിരുന്നു.